EDAPPALLocal news
യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർത്തകർ ചങ്ങരംകുളത്ത് നൈറ്റ് മാർച്ച് നടത്തി
ചങ്ങരംകുളം: രാഹുൽ ഗാന്ധിയെ ലോകസഭയിൽ അയോഗ്യയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് യൂത്ത് ലീഗ് പ്രവർത്തകർ ചങ്ങരംകുളത്ത് നൈറ്റ് മാർച്ച് നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധിക്ക് പന്താവൂർ ഉദ്ഘാടനം ചെയ്തു. സാദിക് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു, നിഥിൻ ഭാസ്കർ സ്വാഗതം പറഞ്ഞു, പിപി യൂസഫലി, ഷാനവാസ് വട്ടത്തൂർ,നാഹിർ ആലുങ്ങൽ,പിടി ഖാദർ,ഹുറൈർ കൊടക്കാട് , സലീം ചങ്ങരംകുളം എന്നിവർ സംസാരിച്ചു.