Local newsPONNANI
നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
പൊന്നാനി: നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60) ആണ് മരിച്ചത് ചൊവ്വാഴ്ച രാത്രി 10 മണിയോടെ പഴയ ദേശീയപാതയിൽ ചമ്രവട്ടം കടവിന് സമീപത്തെ ഗുലാബ് നഗറിലാണ് അപകടം.
നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വേലായുധൻ സഞ്ചരിച്ച സ്കൂട്ടർ റോഡിൻറെ അരികിലേക്ക് ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു പിറകെ വന്ന ടാങ്കർ ലോറി വേലായുധന്റെ തലയിലൂടെ കയറിയിറങ്ങി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.