Uncategorized

ചെങ്ങണക്കടവിൽ കരഭൂമി പുഴയിലേക്ക് ഇടിഞ്ഞ സംഭവം; സംരക്ഷണഭിത്തി നിർമ്മാണത്തിനായി നടപടികൾ വേഗത്തിലാക്കും

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെങ്ങണക്കടവ്, റെയിൽവേ ലൈനിന് സമീപമുള്ള പ്രദേശത്ത് കരഭൂമി പുഴയിലേക്ക് ഇടിഞ്ഞ സംഭവത്തെ തുടർന്ന് വാർഡ് അംഗം ആബിദ് വരിക്കപ്പുലാക്കലിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.തിരൂർ ഡെപ്യൂട്ടി കളക്ടർ നജീബ്, ജൂനിയർ സൂപ്രണ്ട് സലീം, ഹസാർഡ് അനലിസ്റ്റ് ആദിത്യ, ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു, അസിസ്റ്റന്റ് എഞ്ചിനീയർ റജീന, വില്ലേജ് ഓഫീസർ സുമിത, മറ്റ് ബന്ധപ്പെട്ട ഓവർസീയർമാർ, ഉദ്യോഗസ്ഥർ, ഭൂമിയുടെ ഉടമസ്ഥർ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.സ്ഥലത്തെ സാഹചര്യം വിശദമായി വിലയിരുത്തിയ ഉദ്യോഗസ്ഥർ, അടിയന്തരമായി ഉചിതമായ നടപടികൾ സ്വീകരിച്ച് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരമായ പരിഹാരമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button