BREAKING NEWSCHANGARAMKULAM
ഗണിത ഒളിമ്പ്യാഡ് പരീക്ഷയിൽ മികച്ച നേട്ടവുമായി മൂക്കുതല സ്വദേശിനി ഹിമ
ചങ്ങരംകുളം :- അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലേക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട പരീക്ഷയായ ഐ.ഒ.ക്യു.എം (IOQM) പരീക്ഷയിൽ ഉയർന്ന മാർക്കോടെ യോഗ്യത നേടി ഹിമ വി.എം. ഐ.എസ്.ആർ.ഒയുടെ യുവിക-2026 ബഹിരാകാശ പഠന ക്യാമ്പിലേക്കും ഹിമ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കേരളത്തിൽനിന്ന് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാർഥികളിൽ ഒരാളായിരുന്നു ഹിമ.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലായിരുന്നു ക്യാമ്പ്. മാത്‌സ് പരീക്ഷയിൽ ആഗോളതലത്തിൽ മൂന്നാം റാങ്കും സയൻസ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്കും ഹിമ നേടിയിട്ടുണ്ട്.മൂക്കുതല സ്വദേശികളായ വിരളിപ്പുറത്ത് മൻസൂർ ഖാൻ–ജസ്‌ന ദമ്പതികളുടെ മകളാണ്. ചങ്ങരംകുളം എസ്.എം ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഹിമ. സഹോദരി നേഹ എൻ.ഐ.ടി കാലിക്കറ്റിൽ വിദ്യാർഥിനിയാണ്.