BREAKING NEWSLATEST NEWS

കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ പരിപോഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം -മന്ത്രി കെ മുരളീധരന്‍ കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

എടപ്പാൾ: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍. 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാലടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതില്‍ ജനപങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒതവഞ്ചേരി ബഡ്‌സ് സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. വി.എസ്. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

കെട്ടിട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ അജീഷ് നാരായണന്‍, കോണ്‍ട്രാക്ടര്‍ സാജേഷ്, സീനിയര്‍ ക്ലര്‍ക്ക് ആന്‍ഡ്രൂസ്, ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറ സിറാജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. മെഹറുന്നിസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീരാവുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഷിക് അമന്‍, പഞ്ചായത്ത് സെക്രട്ടറി ബെന്‍സി തുടങ്ങിയവരും ജനപ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button