BREAKING NEWSLATEST NEWS

സംസ്ഥാന സ്‌കൂള്‍ കായികമേള; സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തേക്ക്, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് ഹാട്രിക് കിരീടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻപട്ടം തിരുവനന്തപുരത്തിന്. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കിയത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923.3 പോയിന്റുമായി മലപ്പുറം മൂന്നാമതായി. അതേസമയം, അത്‌ലറ്റിക്സിൽ മലപ്പുറം ജേതാക്കളായി.ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ ആധിപത്യമാണ് തിരുവനന്തപുരത്തിന് കിരീടം ഉറപ്പാക്കിയത്. ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റാണ് ജില്ല നേടിയത്. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഉൾപ്പെടെയാണിത്. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.

അക്വാട്ടിക്സ് ഇനങ്ങളിൽ 606 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.അത്ലറ്റിക്സിൽ 204.3 പോയിന്റുമായി മലപ്പുറം ജേതാക്കളായി. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ജില്ല സ്വന്തമാക്കി. 161.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 109 പോയിന്റുമായി ആലപ്പുഴ മൂന്നാമതുമെത്തി.ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എന്നീ സ്കൂളുകളുടെ മികച്ച പ്രകടനമാണ് അത്ലറ്റിക്സിൽ മലപ്പുറത്തിന് കരുത്തായത്. അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും സ്കൂൾ ജേതാക്കളായി. 75.3 പോയിന്റ് നേടിയാണ് സ്കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button