BREAKING NEWSLATEST NEWS

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ: ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ചങ്ങരംകുളം | ശുചിത്വ മിഷൻ നടപ്പിലാക്കി വരുന്ന സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്നിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ആലംകോട് ഗ്രാമ പഞ്ചായത്ത് പെരുമ്പടപ്പ് ബ്ലോക്ക് ഡിവിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പഞ്ചായത്തിനുള്ള ഉപഹാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ കെ എം ഷാജിയിൽ നിന്നും ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഏറ്റുവാങ്ങി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ,ഫാത്തിമ ലത്തീഫ്,ഷറീന ഇസ്മായിൽ,സെക്രട്ടറി അഭിജിത്ത്,അസിസ്റ്റന്റ് സെക്രട്ടറി സുതൻ ശങ്കർ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീതു മോഹൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button