അസ്സബാഹ് കോളേജിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
വളയംകുളം: – അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വളയംകുളത്തെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെയും ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ “ പിങ്ക് ഹോപ്പ് – സ്തനാർബുദ ബോധവൽക്കരണം” എന്ന പേരിൽ ബോധവത്കരണ പരിപാടി 2026 ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് സംഘടിപ്പിച്ചു..കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം എൻ മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.
ജിഷ എം.കെ. സ്വാഗതം ആശംസിച്ച പരിപാടിക്ക് ഡോ. ശാലിനി സി.എ. അധ്യക്ഷത വഹിച്ചു. നയന എൻ. ആശംസാപ്രസംഗം നടത്തി.അലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (PHC) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിനി ജേക്കബ് ക്ലാസ്സ് കൈകാര്യം ചെയ്തു.സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുക, പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അറിവ് നൽകുക, കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. പതിവായ ആരോഗ്യപരിശോധനയുടെയും സ്വയംപരിശോധനയുടെയും പ്രാധാന്യവും പരിപാടിയിൽ എടുത്തുപറഞ്ഞു.