BREAKING NEWSLATEST NEWS

യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കണം; വ്യാപാരി വ്യവസായി സമിതി

എടപ്പാൾ: വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയാ സമ്മേളനം കാവിൽപ്പടി ആയുർഗ്രീനിൽ വെച്ചു നടന്നു. സമിതി സംസ്ഥാന ജോയിൻ സെക്രട്ടറി കെ എം ലെനിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു, സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് എം കെ ഹമീദ് അധ്യക്ഷനായി, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദിനേശ് മുഖ്യപ്രഭാഷണവും മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കണമെന്നും തിരുവരക്കച്ചവടം നിയന്ത്രിക്കാൻ അധികൃതരോട് സമ്മേളനം പ്രമേയം മൂലം ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി എൻ. ആർ അനീഷ് പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു, ഏരിയ വൈസ് പ്രസിഡന്റ് ഫൈസൽ ചങ്ങരംകുളം അനുശോചന റിപ്പോർട്ടും ഏരിയ ട്രഷറർ മുഫാഹിദ് കുഴിമന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് മാനു സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button