ആയുർഗ്രീൻ ഫൗണ്ടേഷന്റെ ‘സ്ട്രോക്ക് ഫോഴ്സ‌്’; ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
എടപ്പാൾ: ആയുർഗ്രീൻ ഫൗണ്ടേഷന്റെ ‘സ്ട്രോക്ക് ഫോഴ്സ‌്’; ഔദ്യോഗിക ഉദ്ഘാടനം നാളെ മന്ത്രി കെ മുരളീധരൻ നിർവഹിക്കും. പക്ഷാഘാതത്തെക്കുറിച്ചുള്ള (സ്ട്രോക്ക്) അവബോധം വളർത്തുന്നതിനും രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിന്റെയും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി എടപ്പാൾ ആയുർഗ്രീൻ ഫൗണ്ടേഷൻ ‘സ്ട്രോക്ക് ഫോഴ്സ്’ എന്ന പേരിൽ പുതിയ സന്നദ്ധ പ്രവർത്തക ശൃംഖല ആരംഭിക്കുന്നു.
പരിശീലനം ലഭിച് സന്നദ്ധപ്രവർത്തകരിലൂടെ വിവിധ സാമൂഹിക വിഭാഗങ്ങളിലേക്ക് പക്ഷാഘാത പ്രതിരോധം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ചുള്ള അവബോധം എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എടപ്പാൾ കാവിൽപടിയിലുള്ള ആയുർഗ്രീൻ ക്യാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരൻ സ്ട്രോക്ക് ഫോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തവനൂർ എം.എൽ.എ അഡ്വ.വി എസ് ജോയ് , പൊന്നാനി എം.എൽ.എ കെ.പി നൗഷാദലി, മുൻ എം.എൽ.എ മാരായ ഡോ: കെ.ടി ജലീൽ, പി.നന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി, ഡോ . സി പി ബാവ ഹാജി .രവിതേലത്ത് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽപങ്കെടുക്കും . എടപ്പാൾ പ്രസ്സ് ക്ലബ്ബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ആയുർഗ്രീൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ എൻ സകരിയ , മെഡിക്കൽ ഡയറക്ടർ ഡോ. എം ടി ഹബീബുള്ള,ഓപ്പറേഷൻസ് മാനേജർ പി ജിയാസ് , ആയുർഗ്രീൻ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ പി സൽമാൻ എന്നിവർ പങ്കെടുത്തു .