BREAKING NEWSLATEST NEWS
ക്വാറിയിൽ ലോറി വീണ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കൂറ്റനാട് :- അകിലാണം ക്വാറിയിൽ ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വടക്കേക്കര ചാഴിയാട്ടേരി സ്വദേശി അബു താഹിറാണ് മരിച്ചത്.
വെള്ളത്തിനടിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിങ്കി ബോട്ടിൽ കരയിലെത്തിച്ച മൃതദേഹം തുടർനടപടികൾക്കായി മാറ്റി. ഇന്നലെ രാവിലെയാണ് താഹിർ ഓടിച്ചിരുന്ന ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് പതിച്ചത്.