നന്നംമുക്ക് പഞ്ചായത്തിൽ നായകൾക്ക് പേ വിഷബാധ രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞം നടത്തി.
നന്നംമുക്ക് :- നന്നംമ്മുക്ക് ഗ്രാമ പഞ്ചായത്ത് വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് വാക്സിൻ വെറ്റിനറി സർജൻ ഡോക്ടർ നഹീലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ റഷീദ്, മുതുകാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജനരാജീവ്, പഞ്ചായത്ത് മെമ്പർമാരായ സുധീഷ്, ഹൈറുനിഷ, റംസീന, ഷാമില, ഷബ്ന, ഡോക്ടർ നഹീൽ സംസാരിച്ചു.
തുടർന്ന് ജിതേഷ് പന്താവൂരിന്റെ നേതൃത്വത്തിലുള്ള ആനിമൽ റെസ്ക്യൂ Force മലപ്പുറത്തിൻ്റെ Dog catchers ടീം ൻ്റെ സഹായത്തോടെ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തെരുവ നായ്ക്കളെ പിടിക്കുകയും പള്ളിക്കര ഗവ വെറ്ററിനറി സർജൻ ഡോക്ടർ നഹീലിന്റെ നേതൃത്വത്തിൽ ഡിസ്പെൻസറി ഇൻ് സ്പെക്ടർ ശ്രീമതി രാജോ ശ്വരി അൻ്റൻ്റർ പ്രസാദ് എന്നിവരടങ്ങുന്ന ടquad വാക്‌സിനേഷൻ നിർവ്വഹിച്ചു.