എരമംഗലത്ത് വൻ കഞ്ചാവ് വേട്ട ; പിടിയിലായത് കോതമുക്ക് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശി
ബീഹാർ സ്വദേശിയായ ഒരാൾ പ്രദേശത്ത് വ്യാപകമായി ലഹരി വില്പന നടത്തുന്നുണ്ടെന്ന് പോലീസിനു നേരത്തെ കിട്ടിയ വിവരം അനുസരിച്ചാണ് പെരുമ്പടപ്പ് പോലീസ് മേഖലയിൽ അന്വേഷണം ശക്തമാക്കിയത്. ബീഹാറിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി താലൂക്കിലെ വിവിധ ഇടങ്ങളിൽ ചെറുകിട വില്പന നടത്തുകയായിരുന്നു പിടിയിലായ അൻവർ മിയ. പെരുമ്പടപ്പ് പോലീസും തിരൂർ ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്. പെരുമ്പടപ്പ് സിഐ ബിജുവിനെ നേതൃത്വത്തിൽ നടത്തിയ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ ഉദ്യോഗസ്ഥർക്ക് പിടികൂടാൻ ആയത്. ക്രിസ്തുമസ് ന്യൂയർ വില്പന കഴിഞ്ഞതിനുശേഷം ബീഹാറിലേക്ക് പോയ പ്രതി വീണ്ടും കേരളത്തിലേക്ക് വരുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണവും പിടികൂടലും.
എസ് ഐ ബിജു, സിപിഒ മാരായ സുലൈമാൻ , ഉമേഷ്, ഉദയൻ, ജെറോം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ അൻവർ മിയയെ പൊന്നാനി ജുഡീഷ്യൽ മെജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.