Local news
കോൺഗ്രസുകാർ എഴുതിപ്പഠിക്കും; രാഷ്ട്രീയപാഠങ്ങൾ!
തൃശ്ശൂർ, ചാലക്കുടി, ആലത്തൂർ എന്നീ പാർലമെന്റ് മണ്ഡലങ്ങൾ നിലനിർത്താൻ താഴെത്തട്ടിലെ പ്രവർത്തനം ചിട്ടപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കാൻ നോട്ടുബുക്കിൽ പ്രത്യേക ഇടമുണ്ട്. യോഗങ്ങളുടെ മിനിസ്റ്റ് രേഖപ്പെടുത്താനും പുസ്തകം പ്രയോജനപ്പെടുത്തും.
മുൻകാല തെരഞ്ഞെടുപ്പിന്റെ കണക്ക്,വോട്ടർമാരുടെ വിവരങ്ങൾ,പ്രവർത്തന ഷെഡ്യൂൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. മഹാത്മാഗാന്ധി അടക്കം മണ്മറഞ്ഞ ദേശീയ നേതാക്കളുടെ ചിത്രമുള്ള പുസ്തകത്തിൽ അത് മണ്ഡലത്തിലെ എംപിയുടെയും ചിത്രമുണ്ട്. രൂപകൽപ്പന, അച്ചടി, വിതരണം എന്നിവ ഏകോപിപ്പിക്കുന്നത് യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയും നഗരസഭ കൗൺസിലറും ആയ ലബീബ് ഹസനാണ്.