CHANGARAMKULAM

ചാലിശേരിയിൽ ചക്ക ചന്ത സംഘടിപ്പിച്ചു

ചങ്ങരംകുളം: ചാലിശ്ശേരി, നാഗലശ്ശേരി
പഞ്ചായത്തുകളിൽ ചക്ക കൃഷിക്കാർ രൂപവത്കരിച്ച ചക്കക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാലിശേരിയിൽ ചക്കച്ചന്ത സംഘടിപ്പിച്ചു ചന്തയിൽ വിവിധയിനം പ്ലാവിൻതൈകൾ, വിവിധ തരം ചക്ക ചക്കകൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ,അച്ചാറുകൾ എന്നിവയുടെ വിൽപനയും പ്രദർശനവും ഉണ്ടായിരുന്നു. നിരവധിപേർ പങ്കെടുത്തു ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ ചക്ക മുറിച്ച് ചന്ത ഉദ്ഘാടനം ചെയ്തുക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നിഷ അജിത്കുമാർ അദ്ധ്യക്ഷനായി മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ സുനിൽകുമാർ ,അക്ബർഫൈസൽ, അഷ്ടാംഗം മാനേജിംഗ് ഡയറക്ടർ ഉണ്ണി മങ്ങാട്ട്, ഗോപിനാഥ് പാലഞ്ചേരി, കെ.വി.സുബൈർ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, ബാബു ചിത്രശാല, സുജാത ചിത്രശാല എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button