CHANGARAMKULAM

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂവെന്നും സാമൂഹ്യ നന്മയ്ക്ക് സഹൃദയരായ ജനസമൂഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കവി ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകപ്രകാശനം നിർവഹിച്ചു. ആലങ്കോട് പഞ്ചായത്തിലെ 32 എഴുത്തുകാരുടെ കഥകളും കവിതകളും ഉൾപ്പെടുത്തിയ ‘സർഗ്ഗദേശം’ എന്ന പുസ്തകം എടപ്പാൾ സി. സുബ്രമണ്യൻ ഏറ്റുവാങ്ങി. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ആസിയ ഇബ്രാഹിം, ബിൻസി ജയൻ, കെ.ടി. സിന്ധു, പി. നൂർജഹാൻ, രതീഷ് ആലങ്കോട്, എ.എം. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായുള്ള കവിതാരചനാ ശില്പശാലയും പ്രിയദർശൻ നിനവ് അവതരിപ്പിച്ച സംഗീതസന്ധ്യയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button