നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് കർഷക സഭയും ഞാറ്റുവേലചന്തയും തുടങ്ങി
ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല ചന്തയും കൃഷി സഭയും ആരംഭിച്ചു നന്ന്മുക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് നിർവഹിച്ചു വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷതവഹിച്ചു കൃഷി ഓഫീസർ കീർത്തി സ്വാഗതം പറഞ്ഞു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. മുസ്തഫ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജിവ് ബ്ലോക്ക് മെമ്പർ സജ്ന ഫിറോസ് പഞ്ചായത്ത് മെമ്പർമാരായ സുമേഷ് പരമേശ്വരൻ പഞ്ചായത്ത് സെക്രട്ടറി വിഷാഖ് HC സതീഷ് അസിസ്റ്റന്റ് സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു പഞ്ചായത്ത് മെമ്പർമാർ കൃഷി ഓഫീസർമാർ കുടുംബശ്രീ അംഗങ്ങൾ എഡിഎസ് അംഗങ്ങൾ മറ്റു കൃഷി അനുബന്ധമായി ബന്ധപ്പെട്ട ആളുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു തെങ്ങിൻ തൈകളും പച്ചക്കറി തൈകളും കവുങ്ങിൻ തൈകളും വിതരണം ചെയ്തു കൃഷിക്കാർ വിളവെടുത്ത കൃഷി ഉൽപ്പന്നങ്ങൾ പച്ചക്കറി സാധനങ്ങൾ എന്നിവ ചന്തയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാം കൃഷി അസിസ്റ്റന്റ് ഓഫീസർ ദേവി നന്ദി പറഞ്ഞു