CHANGARAMKULAMLATEST NEWS

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ് സംഭവം.ചിയ്യാനൂർ സ്വദേശി തൊണ്ടൻ ചിറക്കൽ ഇബ്രാഹിമിൻ്റെ പശുവാണ് അബദ്ധത്തിൽ സമീപത്തെ പറമ്പിലെ ആഴമേറിയ കിണറ്റിൽ വീണത്.

നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് പശുവിനെ കയറ്റാൻ കഴിയാതെ വന്നതോടെയാണ് പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരക്ക് എത്തിച്ചെങ്കിലും പശുവിൻ്റെ ശ്വാസം നിലച്ചു അവസ്ഥയിലായിരുന്നു.ഉടനെ തന്നെ ഉദ്യോഗസ്ഥർ പശുവിന് സിപിആർ നൽകി.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പശുവിൻ്റെ ജീവൻ തിരിച്ച് പിടിച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button