BREAKING NEWSLATEST NEWS

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിടപ്പുരോഗികളും ഭിന്നശേഷിക്കാരും അവരുടെ പരിചാരകരുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം അഷ്‌ഹർ പെരുമുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു.

ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, സ്ഥിരം സമിതി അധ്യക്ഷരായ ഫാത്തിമ ലത്തീഫ്, ഫവാസ് മാളിയേക്കൽ, വാർഡ് അംഗങ്ങളായ ശരീഫ് ആണ്ടനത്ത്, സിന്ധു മോഹൻ, കെ. മാധവൻ, അബൂബക്കർ സിദ്ധീഖ്, കെ. സത്യൻ, ഷാനവാസ് വട്ടത്തൂർ, സി.കെ. അഷ്‌റഫ്, യൂസുഫ് പെരുമുക്ക്, മജീദ് പാവിട്ടപ്പുറം, ദിനേശൻ, മെഡിക്കൽ ഓഫീസർ ഡോ. സുചിത്ര, അസിസ്റ്റന്റ് സെക്രട്ടറി സുതൻ ശങ്കർ, കെ.പി. റെസീല, സിസ്റ്റർ ജിനി, ഹെൽത്ത് ഇൻസ്പെക്ടർ വേണുഗോപാൽ എന്നിവർ സംസാരിച്ചു.കിടപ്പുരോഗികൾക്ക് ചങ്ങരംകുളം മാനവം ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരങ്ങൾ സമ്മാനിച്ചു.

ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button