CHANGARAMKULAMLocal news

മുസ്‌ലിം ലീഗ് മൺസൂൺക്യാമ്പിന് തുടക്കം

ചങ്ങരംകുളം :- മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മൺസൂൺ ക്യാമ്പുകൾക്ക് തുടക്കമായി. പൊന്നാനി മണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിൽ നിന്നാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.കെ അൻവർ അദ്ധ്യക്ഷനായി. ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി. ഹമീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ അഷ്‌റഫ് കോക്കൂർ ക്യാമ്പ് വിശദീകരണം നടത്തി. ഇസ്മായിൽ മുത്തേടം, പി എസ് എച്ച് തങ്ങൾ, എം.കെ ബാവ, ഉമ്മർ അറക്കൽ, പി സൈതലവി മാസ്റ്റർ, ഇബ്രാഹീം മുതൂർ, സലിം കരവമ്പലം, അഡ്വ. പി പി ഹാരിഫ്, നൗഷാദ് മണ്ണിശേരി, അബ്ദുല്ല വാവൂർ, ടി പി ഹൈദരലി, പി.പി യൂസഫലി, ഷമീർ ഇടിയാട്ടയിൽ, വിവി ഹമീദ്, അഷ്ഹർ പെരുമുക്ക്, കബീർ മുതുപറമ്പ്, ഫർഹാൻ ബിയ്യം, വി മുഹമ്മദുണ്ണി ഹാജി, ടി കെ അബ്ദുൽ റഷീദ് , ബശീർ കക്കിടിക്കൽ, ഷാനവാസ് വട്ടത്തൂർ, വിപി ഹസ്സൻ, യു മുനീബ്, സുബൈർ കൊട്ടിലിങ്ങൻ, ടി.കെ അബ്ദുൽ ഗഫൂർ, ഉമ്മർ തലാപ്പിൽ, ഉസ്മാൻ പന്താവൂർ പ്രസംഗിച്ചു.
ഓഗസ്റ്റ് 15 നുള്ളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൺസൂൺ ക്യാമ്പ് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button