EDAPPALLocal news
ഓപ്പറേഷൻ തൂഫാൻ; ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
എടപ്പാൾ: ജി.എച്ച്.എസ്.എസ് എടപ്പാൾ എൻ.എസ്.എസ് യൂണിറ്റ് ൻ്റെയും സൗഹൃദ ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സർ ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രമോദ് ക്ലാസ്സ് നയിച്ചു. എൻ.എസ്.എസ് പ്രോഗാം ഓഫീസർ സി.വി പ്രിനേഷ്, സൗഹൃദ കോ ഓർഡിനേറ്റർ റിജി പൗലോസ്, അധ്യാപകനായ ബൈജു എന്നിവർ സംസാരിച്ചു.