Uncategorized
കർമ്മ റോഡിൽ ബൈക്കുകളുടെ മരണപ്പാച്ചില്‍; കൂടുതലും കുട്ടിഫ്രീക്കന്മാർ
പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ ബൈക്കിൽ “ഫ്രീക്കന്മാരുടെ മരണപ്പാച്ചില്‍ പതിവ് കാഴ്ചയാകുന്നു. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് റോഡ് തുറന്നതോടെയാണ് ഈ മരണപ്പാച്ചിൽ.
രാവിലെയും വൈകുന്നേരവുമാണ് ചെത്തു ബൈക്കുകളുമായി ഫ്രീക്കന്മാരുടെ പ്രകടനം.
18നും 25നും മദ്ധ്യേ പ്രായമുള്ളവരാണ് ഇവരിലേറെയും. കൂടാതെ രാത്രിസമയത്തും വെടിക്കെട്ട് ശബ്ദത്തോടെ പായുന്നതും നിത്യക്കാഴ്ചയാണ്.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന വൈകുന്നേരമാണ് ബൈക്ക് കൊണ്ട് ഏറ്റവും കൂടതൽ പ്രകടനങ്ങൾ നടക്കുന്നത്.
ഇത്തരത്തിലുള്ള ബൈക്ക് പ്രകടനങ്ങൾ അവിടെയെത്തുന്ന വിനോദ സഞ്ചാരിക്കൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.