Local newsPONNANIമാറഞ്ചേരി

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ ആരംഭിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി അർദ്ധ വാർഷിക പ്രതിനിധി സഭ തീരുമാനിച്ചു.കാംപയിൻ കാലയളവിൽ വാർഡ് ജാഗ്രത സമിതികൾ രൂപീകരണം, കാംപസ് തല ബോധ വൽക്കരണം,കുടുംബ യോഗങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും. പി സി ഡബ്യു എഫ് ജന സേവന വിഭാഗം കാംപയിന് നേതൃത്വം നൽകും.

പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല എന്ന ആവശ്യവുമായി മുൻസിപ്പൽ പഞ്ചായത്ത് തലങ്ങളിലും പ്രവാസ ലോകത്തും വിവിധ പരിപാടികൾ സംഘടിപ്പിക്കാനും , ഒ കെ ഉമർ സ്മാരക ആമ്പുലൻസ് പുറത്തിറക്കാനും, പ്രവാസി മീറ്റ് – 2026 സംഘടിപ്പിക്കാനും, പി സി ഡബ്യു എഫ് മാനേജ്മെൻറ് സിസ്റ്റം (PMS) സംബന്ധിച്ച് എല്ലാ അംഗങ്ങൾക്കും ബോധവൽക്കരണം നടത്താനും, ഭവന നിർമ്മാണ പദ്ധതിക്കായ് ചലഞ്ചുകൾ സംഘടിപ്പിക്കാനും തീരുമാനമായി.

പുത്തൻ പളളി റോയൽ പാലസിൽ നടന്ന അർദ്ധ വാർഷിക പ്രതിനിധി സഭ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വത്സല കുമാർ
ഉദ്ഘാടനം ചെയ്തു.സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.സി വി മുഹമ്മദ് നവാസ് ആമുഖ പ്രഭാഷണം നടത്തി.

പ്രവർത്തന റിപ്പോർട്ട് എൻ ഖലീൽ റഹ്മാനും ,സാമ്പത്തിക റിപ്പോർട്ട് അടാട്ട് വാസുദേവൻ മാസ്റ്ററും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചകൾ നടന്നു.മുൻസിപ്പൽ, പഞ്ചായത്ത് , ജി സി സി തല ഗ്രൂപ്പ് ചർച്ചകൾക്ക് ഭാരവാഹികൾ നേതൃത്വം നൽകി.പി കോയക്കുട്ടി മാഷ്, ടി മുനീറ , ഇ.ഹൈദരലി മാസ്റ്റർ, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, റഷീദ് അറയ്ക്കൽ, ജി സിദ്ധീഖ്, ആയിഷ ഹസ്സൻ , അബ്ദുൽ ജലീൽ കുന്നനയിൽ
ഫാത്തിമ, ശഹീർ ഈശ്വര മംഗലം (ദുബൈ) തുടങ്ങിയവർ സംസാരിച്ചു.അഷ്റഫ് മച്ചിങ്ങൽ സ്വാഗതവും ലത എസ് വിജയൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button