BREAKING NEWSLATEST NEWSLocal news
വിദ്യാരംഭ പരിപാടിയുടെ ചുമതലയിൽ നിന്ന് പി. നന്ദകുമാറിനെ നീക്കണം: യൂത്ത് കോൺഗ്രസ്
പൊന്നാനി: മലപ്പുറത്തെ വർഗീയമായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടർന്ന് സി.പി.ഐ.എം. നേതാവും മുൻ എം.എൽ.എയുമായ പി. നന്ദകുമാറിനെ തിരൂർ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണമെന്ന് യൂത്ത് കോൺഗ്രസ്.
ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പി.സി. വിഷ്ണുനാഥിന് യൂത്ത് കോൺഗ്രസ് പരാതി നൽകി.തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറിയായ പി. നന്ദകുമാർ സാംസ്കാരിക പരിപാടിയുടെ സംഘാടനച്ചുമതലയിൽ തുടരുന്നത് പൊതുസമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതായി യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. നന്ദകുമാറിനെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.