BREAKING NEWSLATEST NEWS

അനുമതിയില്ലെങ്കിൽ സംരക്ഷണവുമില്ല: ദുർഗ്ഗാ പൂജ ബുക്ക് സ്റ്റാൾ നീക്കം ചെയ്യുന്നത് തടയണമെന്ന സിപിഎം ഹെർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത ജാദവ്പൂർ കോഫി ഹൗസിന് മുന്നിൽ ദുർഗ്ഗാ പൂജയോടനുബന്ധിച്ച് സ്ഥാപിച്ച താൽക്കാലിക ബുക്ക് സ്റ്റാളിന് സംരക്ഷണം തേടി സിപിഎം നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. “അനുമതി ഇല്ലെങ്കിൽ സംരക്ഷണവുമില്ല” എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പാർത്ഥ പ്രതിം റോയ് ഹർജി തള്ളിയത്.കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് (KMC) സ്റ്റാൾ പ്രവർത്തിപ്പിക്കാൻ പാർട്ടി ഔദ്യോഗിക അനുമതി നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ 49 വർഷമായി ദുർഗ്ഗാ പൂജ കാലത്ത് ഇവിടെ ബുക്ക് സ്റ്റാൽ നടത്തിവരുന്നുണ്ടെന്നും, ഇതിനായി പൊലീസിനെ അറിയിക്കുകയും മുനിസിപ്പൽ കോർപ്പറേഷനിൽ ഫീസ് അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാൽ, ഫീസ് അടച്ചതുകൊണ്ട് മാത്രം ബുക്ക് സ്റ്റാൾ പ്രവർത്തിപ്പിക്കാനുള്ള നിയമപരമായ അനുമതിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്റ്റാൾ പ്രവർത്തിപ്പിക്കാൻ വ്യക്തമായ അനുമതി പത്രം ഇല്ലാത്തതിനാൽ അധികൃതരുടെ നടപടിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 17-ന് ജെസിബിയും വൻ പൊലീസ് സന്നാഹവുമെത്തി സ്റ്റാൾ നീക്കം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button