EDAPPALLocal news

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്;പാട്ടു വണ്ടി പ്രയാണം ആരംഭിച്ചു

എടപ്പാൾ : ജൂലൈ 11 ,12 , തീയതികളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ പ്രചരണത്തിൻ്റെഭാഗമായി നടക്കുന്ന പാട്ടു വണ്ടി പ്രയാണം സമാപിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. കാലടി സെക്ടറിൽ നിന്ന് പ്രയാണം ആരംഭിച്ച് തവനൂർ, വട്ടംകുളം, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി എടപ്പാളിൽ സമാപിച്ചു. ഡിവിഷൻ, സെക്ടർ ഭാരവാഹികൾ നേതൃത്വം നൽകി.
ഓരോകേന്ദ്രങ്ങളിലും നടന്ന സ്വീകരണങ്ങളിൽ സാഹിത്യോത്സവ് പ്രതിഭകൾ വ്യത്യസ്ത കലാവിഷ്കാരങ്ങൾ നടത്തി.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ പ്രത്യേകം സജ്ജീകരിച്ച വേദികളിലാണ് സാഹിത്യോത്സവ് അരങ്ങേറുന്നത്. 12 ഡിവിഷനുകളിൽ നിന്നാണ് 150 പരം ഇനങ്ങളിൽ രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരക്കും.

ചിത്രം. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് പാട്ട് വണ്ടി ഫ്ലാഗ് ഓഫ് സമസ്ത ജില്ല മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ നിർവ്വഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button