BREAKING NEWSLATEST NEWS

ചങ്ങരംകുളത്ത് അക്രമാസക്തനായ യുവാവ് പോലീസ് ജീപ്പും വ്യാപാര സ്ഥാപനങ്ങളും എറിഞ്ഞു തകർത്തു

ചങ്ങരംകുളം : കടകൾക്കും പോലീസ് വാഹനത്തിനും നേരെ വ്യാപകമായി അക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച പുലർച്ചെ 2ന് ചങ്ങരംകുളം നഗരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അക്രമാസക്തനായി കല്ലെറിയുകയായിരുന്നു.

അക്രമത്തിൽ മൂന്നോളം കടകളുടെ ഗ്ളാസുകൾ തകർന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു.

പോലീസ് വാഹനം മുൻവശത്തെ ഗ്ലാസ് തകർന്നതോടെ പോലീസ് ബലംപ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഏറെ നേരം ഭീതി പരത്തിയ യുവാവിന് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി പോലീസ് അറിയിച്ചു. കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button