EDAPPALLocal news
“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ബഷീർ ദിനാചരണം
എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം “വർണ രേഖകളിൽ ബഷീർ” എന്ന പേരിൽ വിദ്യാർഥികൾ വരച്ച ബഷീർ കൃതികളുടെ മുഖചിത്ര പ്രദർശനം സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക ചിത്ര ഹരിദാസ് പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബഷീറിന്റെ കഥകളിലെ മനുഷ്യസ്നേഹവും നർമ്മവും ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രസക്തമാണെന്ന് അവർ പറഞ്ഞു.
മലയാളം അധ്യാപകൻ എംവിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ “ഓർമ്മകളിൽ ബഷീർ” എന്ന വിഷയത്തിൽ വി.എസ്. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി.
സിന്ധു ദിനേശ്, ഉമ്മുക്കുൽസു, പ്രിയങ്ക രാഖിൽ, രാജേന്ദ്രകുമാർ, പി.വി. സിന്ധു എന്നിവർ നേതൃത്വം നൽകി