EDAPPALLocal news

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.
തവനൂർ പഞ്ചായത്തിലെ SSLC – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും LSS USS നേടിയവരേയും അനുമോദിച്ചു.
തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. കരിയർ മെൻ്റർ ജംഷീർ ക്ലാസ്സെടുത്തു.
ബാങ്ക് പ്രസിഡണ്ട് പി ജ്യോതി അധ്യക്ഷത വഹിച്ച പരിപാടിയിൽ കോ – ഓപറേറ്റീവ് ഇൻസ്പെക്ടർ നൈസി , ഗിരിജ , നിയാസ് , കെ പി വേണു, ഡയറക്ടർമാരായ എ ചാത്തപ്പൻ, വാസുദേവൻ, ജയകൃഷ്ണൻ, പാർവതി, മമ്മിക്കുട്ടി, റംല, സുബൈദ, മുഹമദ്, മാനേജർമാരായ കെ ചിത്ര, സാരാഭായ്,രേഖ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി മുരളിധരൻ സ്വാഗതവും പി.ദിവ്യ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button