EDAPPALLocal news

രചനയുടെ രസതന്ത്രം; പുസ്തക പ്രകാശനം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ സംഘടിപ്പിച്ച രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുള്ള പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചു

കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത 35 ഓളം കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് പൂവട്ടി എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നത്.മൂന്നാം വർഷമാണ് ഇത്തരത്തിൽ രചനയുടെ രസതന്ത്രം ശില്പശാല സംഘടിപ്പിക്കുകയും കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി പുസ്തകരൂപത്തിൽ പുറത്തിറക്കുകയും ചെയ്യുന്നത്.കഥകളും കവിതകളും ഉൾക്കൊണ്ടിട്ടുള്ള പുസ്തകത്തിൻറെ കവർ അടക്കമുള്ള ചിത്രങ്ങളും കുട്ടികൾ തന്നെയാണ് വരച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നോവലിസ്‌റ്റും ചെറു കഥാകൃത്തുമായ അശോകൻ ചരുവിൽ പൂവട്ടിയുടെ പ്രകാശം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പി വിമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ:ആർ ഗായത്രി അധ്യക്ഷത വഹിച്ചു.രചനയുടെ രസതന്ത്രം ശിൽപ്പശാല കോഡിനേറ്ററും കവിയുമായ രാമകൃഷ്ണൻ കുമരനല്ലൂർ ആമുഖപ്രഭാഷണം നടത്തി.ബാലസാഹിത്യകാരനും കവിയുമായ സി.വി സുബ്രഹ്മണ്യൻ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴിയിൽ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പത്മജ ,ഹെഡ് ക്ലർക്ക് പി.വി. സജികുമാർ തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എസ് മഞ്ജുഷ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button