ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ മകന്‍ സായ്കൃഷ്ണ (18)ആണ് മരിച്ചത്. കുറച്ച് കാലമായി മാതാവിനൊപ്പം കല്ലുര്‍മ്മ തരിയത്ത് ഭാഗത്ത് ക്വോര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്നു.കാലത്ത് എട്ടരയോടെ കിടപ്പ് മുറി തുറക്കാതെ വന്നതോടെ മാതാവ് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സായ് കൃഷ്ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ഫാബിക്രേഷന്‍ ജോലി ചെയ്ത് വരികയായിരുന്നു. ചങ്ങരംകുളം എസ്ഐ ശ്രീലേഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.