Local newsPONNANI

മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക: കെ.എസ്.ആർ.ആർ.ഡി.എ. സമ്മേളനം

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റേഷൻ കട ലൈസൻസികളിൽ മുൻഗണന റേഷൻ കാർഡിന് അർഹതയുള്ളവർക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കണമെന്നും റേഷൻ കട ലൈസൻസിയുടെ റേഷൻ കാർഡ് പൊതുവിഭാഗമാക്കി മാറ്റുന്ന നടപടി സംസ്ഥാന സർക്കാർ പുനപരിശോധിക്കണമെന്നും സംസ്ഥാനത്തെ റേഷൻ ക്ഷേമനിധി ബോർഡ് അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊന്നാനി തൃക്കാവ് നാസ് ഓഡിറ്റോറിയത്തിൽ നടന്ന കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് പ്രതിനിധി സമ്മേളനം അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും റേഷൻ കടകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതിനും സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുമെന്നും കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ കേരളത്തിൽ ചേർത്തുപിടിക്കുന്ന റേഷൻ വ്യാപരികളുടെ പ്രവർത്തനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി അധ്യക്ഷനായി. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ മുഖ്യാതിഥിയായി. കെ.എസ്.ആർ.ആർ.ഡി.എ. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. സിദ്ദീഖ്, വൈസ് പ്രസിഡന്റ് യു. മുഹമ്മദ്‌കുട്ടി, ജോ. സെക്രട്ടറി പി.സി. ഇബ്രാഹിംകുട്ടി, കെ. അബ്ദുൽ ഖാദർ, സി.പി. മുഹമ്മദ് കുഞ്ഞി, ജയപ്രകാശ് വെങ്ങാലൂർ, പി.വി. മനോജ്‌കുമാർ, യു. മുനീബ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളായി പി.സി. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), യു. മുഹമ്മദ്‌കുട്ടി ( വർക്കിങ് പ്രസിഡന്റ്), കെ. നൗഷാദ്, കെ. ഷറഫുദ്ദീൻ, പി. ഷാജഹാൻ (വൈസ് പ്രസിഡന്റ്), ഫാറൂഖ് വെളിയങ്കോട് (ജനറൽ സെക്രട്ടറി), കെ.എം. മധു പി.പി. റിയാസ് വി. രാജേഷ് (ജോ. സെക്രട്ടറി), പി.വി. മനോജ്കുമാർ (ഖജാൻജി), എം. അശോകൻ, കെ. കോയ (ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button