സ്നേഹാദരം 2026 സംഘടിപ്പിച്ചു
എടപ്പാൾ: പൊറൂക്കര പ്രവാസി ഫാമിലിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രവാസികളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്ന ‘സ്നേഹാദരം 2026’ പരിപാടിയും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ക്ഷമ റഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ദീർഘകാലം പ്രവാസ ജീവിതം നയിച്ച റസാഖ് മേലെവളപ്പിൽ, രവീന്ദ്രൻ ചുങ്കത്ത്, മണികണ്ഠൻ കുറ്റിത്തറ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.
തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി. പ്രമോദ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രവാസി ഫാമിലി പ്രസിഡന്റ് ആഷിഖ് കൊട്ടിലിൽ, യാസ്‌പോ പ്രസിഡന്റ് സുധീർ കല്ലിങ്ങൽ, സെക്രട്ടറി വൈഷ്ണവ് തുടങ്ങിയവർ സംസാരിച്ചു. സനീഷ് പാടത്തുവീട്ടിൽ സ്വാഗതവും റസാഖ് മേലെവളപ്പിൽ നന്ദിയും രേഖപ്പെടുത്തി.