KUTTIPPURAMLocal news

‘വലിച്ചെറിയരുത്, തിരിച്ചറിയും’ കാമ്പയിന് തുടക്കം

‘വലിച്ചെറിയരുത്- തിരിച്ചറിയും’ ജില്ലാതല ക്യാമ്പയിന് നിളയോരത്ത് തുടക്കം. സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ സമിതിയും പരിസ്ഥിതി സംഘടനയായ തിരുനാവായ റീ അക്കോയും താഴെത്തറ എ പ്ലസ് അക്കാദമിയും ചേർന്ന് പരിസ്ഥിതി ഭാഗമായി സംഘടിപ്പിച്ച ക്യാമ്പയിൻ എൻ.ജി.ഒ കോൺഫറേഷൻ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ ചിറക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് കുറ്റിപ്പുറം പരിസ്ഥിതി ദിന സന്ദേശം നൽകി. വാർഡംഗം പറമ്പിൽ ഹാരിസ്,എൻ. ജി. ഒ ഭാരവാഹികളായ റിയാസ്, റാബിയ റീ എക്കോ പ്രസിഡന്റ് സി.ഹിളർ,പൂവത്തിങ്ങൽ റഷീദ്,സിദ്ധിക്ക് വെള്ളാടത്ത്,ഫസലു പാമ്പലത്ത്, എ പ്ലസ് അക്കാദമി പ്രതിനിധികളായ പി. യാദവ്,വൈശാഖ്,റാഷിദ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ശുചീകരണ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ. എ ബക്കർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button