ജല്‍ ജീവന്പദ്ധതിക്കായി കുഴിയെടുത്തു പെരുമ്പടപ്പില്‍ വെള്ളം കടയിലേയ്ക്ക് ഇരച്ചുകയറി
June 5, 2023
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്തപ്പോൾ റോഡരികിലെ കടയിലേക്ക് ചെളിവെള്ളം കയറി നഷ്ടം സംഭവിച്ചു. ശനിയാഴ്ചയാണ് പെരുമ്പടപ്പ് സെന്ററിൽ ശിഹാബിന്റെ ഉടമസ്ഥതയിലുള്ള സൈൻ കളക്ഷനു മുന്നിലെ റോഡ് വെട്ടി പൊളിച്ചത്. ശക്തമായ മഴയിൽ തൊട്ടടുത്ത കാന വഴി ഒഴുകി പോകേണ്ട വെള്ളം ഗതി മാറി ഒഴുകി കടയിലേക്ക് കയറുകയായിരുന്നു. കടയിലേക്ക് കൊണ്ടുവന്ന സ്റ്റോക്കുകൾ ഉൾപ്പെടെ ചളി വെള്ളത്തിൽ മുങ്ങി നശിച്ചു. രാവിലെ കട തുറക്കാൻ എത്തിയപ്പോൾ കടയുടെ മുൻഭാഗവും കടക്കകവും ചെളിവെള്ളം നിറഞ്ഞ സ്ഥിതിയിലായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പണിപ്പെട്ടാണ് ചെയ്താണ് കടക്കകത്തെ ചളി നീക്കാൻ ചെയ്തത്. വാട്ടർ അതോറിറ്റിയിൽ വിവരമറിയിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയതായി കടയുടമ ശിഹാബ് പറഞ്ഞു. അതേ സമയം ജലജീവന്‍ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ചിട്ട് റോഡുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഗതാഗത ദുരിതവും നേരിടുന്നുണ്ട്