BREAKING NEWSLATEST NEWS

വനത്തിൽ പ്ലാസ്റ്റിക് എറിഞ്ഞാൽ ഇനി പിഴ 2000 രൂപ; ഡിസംബർ ഒന്നുമുതൽ നടപ്പാക്കും

ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവരിൽനിന്ന് 2000 രൂപ സ്ഥലത്തുതന്നെ പിഴയീടാക്കും. ഡിസംബർ ഒന്നുമുതൽ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴചുമത്താം. പിഴയടയ്ക്കാത്തവരുടെപേരിൽ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുക്കും.

സന്ദർശകർക്കുപുറമേ വനത്തിനുള്ളിലെ ജനവാസമേഖലയിലേക്കും മറ്റാവശ്യങ്ങൾക്കും സംരക്ഷിതപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവർക്കും നിയമം ബാധകം. പിഴത്തുക സംരക്ഷിതപ്രദേശം ശുചിയാക്കാൻമാത്രമേ ഉപയോഗിക്കൂ. സംരക്ഷിതപ്രദേശങ്ങളിൽ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ്. ഇ.ഡി.സി. പ്രതിനിധികൾ. തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതി രൂപവത്കരിക്കും.സന്ദർശകർ ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടത്തോടുകൂടിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കഴിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നു. സംസ്ഥാനത്തിന്റെ 29 ശതമാനത്തോളംവരുന്ന വനപ്രദേശം ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളുമായെല്ലാം ഇടകലർന്നുകിടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button