BREAKING NEWSLATEST NEWS

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി. മുഹമ്മദ് ഇസാനെ വീട്ടിലെത്തി ആദരിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരുന്നു അനുമോദനച്ചടങ്ങ്.സംസ്ഥാന സ്കൂൾ കായികമേളയിലെ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മികച്ച പ്രകടനമാണ് ഇസാൻ കാഴ്ചവെച്ചത്.

80 മീറ്റർ ഹർഡിൽസിലും 4×100 മീറ്റർ റിലേയിലും സ്വർണവും 100 മീറ്റർ സ്പ്രിന്റിൽ വെള്ളിയും 200 മീറ്റർ സ്പ്രിന്റിൽ വെങ്കലവും ഉൾപ്പെടെ നാല് മെഡലുകളാണ് ഇസാൻ സ്വന്തമാക്കിയത്.വാർഡ് മെമ്പർ ജനത മനോഹരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ടി.വി. മിനി, മുരളി മേലേപ്പാട്ട്, കെ.ടി. ബാവ, കെ. വിനാരായണൻ, ടി.സി. കരീം, സി.എം. രാമനുണ്ണി, ടി.സി. അബൂബക്കർ, കെ.വി. മുഹമ്മദ് ഷെരീഫ്, ടി. ഹസീന, സി.പി. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button