KERALA

ലോറികൾ ഓഫാക്കുന്നത് പതിവ്; കുതിരാനിൻ ഇന്നും അപകടം; 2 പേർക്ക് ഗുരുതര പരുക്ക്

തൃശൂർ : കുതിരാൻ ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ധനം ലാഭിക്കാൻ കുതിരാൻ ഇറക്കത്തിൽ ലോറികൾ എൻജിൻ ഓഫ് ചെയ്യുന്നത് സ്ഥിരം അപകടം സൃഷ്ടിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ലോറിയും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. കുതിരാൻ തുരങ്കത്തിന്റെ സമീപത്തുള്ള ഒറ്റവരി പാതയിലായിരുന്നു അപകടം. ലോറി നേരെ ബൈക്കിനു പുറകിൽ ഇടിച്ചായിരുന്നു അപകടം. കൊഴിഞ്ഞാമ്പാറ സ്വദേശികളായ അജരാജും സുഹൃത്ത് കൃപയുമായിരുന്നു ബൈക്കിൽ കൃപയെ കൊച്ചിയിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു സുഹൃത്ത് അജയരാജെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇരുവർക്കും പരുക്കേറ്റു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനു ശേഷം ലോറി ഡ്രൈവർ രക്ഷപ്പെട്ടു. കുതിരാൻ ഇറക്കത്തിൽ ലോറികൾ എൻജിൻ ഓഫ് ചെയ്യാറുണ്ട്. ഇന്ധനം ലാഭിക്കാൻ വേണ്ടിയാണ്. ഇറക്കമായതിനാൽ വണ്ടി സുഗഗമായി അത്യാവശ്യം വേഗതയിൽ പോകും. പക്ഷേ, ഇങ്ങനെ വണ്ടി വിടുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണം.അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗത കുരുക്കുണ്ടായി. പിച്ചി പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ച ശേഷമാണ് കുരുക്ക് ഒഴിവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button