ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..
അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം..
ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട് റൂട്ടിൽ കോഹിനൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലംകോട് സൂറത്ത് പള്ളിക്ക് സമീപമുള്ള മണാളത്ത് വളപ്പിൽ അബ്ദുൽ മജീദിന്റെ മകൾ ജഹാന ഷെറിൻ(25) മജീദിൻ്റെ സഹോദരിയുടെ മകളായ
തെക്കത്തുവളപ്പിൽ ഇബ്രാഹിമിന്റെ മകൾ ഷഹീന(36) ഷഹീനയുടെ ഭർത്താവ് തൃശൂർ കേച്ചേരി സ്വദേശിയായ ഷാഫിദ്(40) എന്നവരാണ്
മരണപ്പെട്ടത്.വ്യാഴാഴ്ച രാത്രി ബന്ധുക്കളോടൊപ്പം കോഴിക്കോട് പോയി തിരിച്ചു വരുമ്പോളാണ് അപകടം സംഭവിച്ചത്.നിർത്തിയിട്ട ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ മറ്റൊരു വാഹനത്തിൽ മുന്നിൽ പോയിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാതായതോടെ അന്വേഷിച്ചപ്പോളാണ് അപകടത്തിൽ പെട്ട വിവരം അറിഞ്ഞത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ദുക്കൾക്ക് വിട്ട് നൽകും.