മിനിയേച്ചറുകൾ നിർമ്മിച്ച് ശ്രദ്ധേയനായി രതീഷ്
ചങ്ങരംകുളം : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിന് അടുത്ത മൂക്കുതല സ്വദേശിയായ രതീഷ് എന്ന യുവാവാണ് വ്യത്യസ്ത രീതിയിലുള്ള മിനിയേച്ചറുകൾ നിർമ്മിച്ച് ശ്രദ്ധേയനാവുന്നത്. തൻറെ സ്കൂൾ പഠനകാലത്ത് ആരംഭിച്ച മിനിയേച്ചർ നിർമ്മാണം ജീവിത സാഹചര്യങ്ങൾ കൊണ്ട് നിർത്തിവെച്ചെങ്കിലും വീണ്ടും മിനിയേച്ചർ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഗ്രാമീണ ബാങ്ക് ജീവനക്കാരൻ കൂടിയായ രതീഷ് എന്ന യുവാവ്.ബിൽഡിങ്ങുകൾ, വീടുകൾ,ബസ്,ഹെലികോപ്റ്റർ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള മിനിയേച്ചറുകൾ ഇന്ന് രതീഷിന്റെ നിർമ്മാണത്തിൽ ഉണ്ട്.ആദ്യമൊക്കെ തെർമോക്കോൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മിനിയേച്ചറുകൾ പിന്നീട്ഫോർ എക്സ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിക്കാൻ ആരംഭിച്ചു.അടുത്തിടെ രതീഷ് ജോലി ചെയ്തുവരുന്ന ബാങ്കിൻറെ ബിൽഡിംഗ് മിനിയേച്ചർ നിർമ്മിച്ചത് വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. അതോടൊപ്പം നാട്ടിലെ തന്നെ ഒരു പ്രൈവറ്റ് ബസ്സിന്റെ മിനിയേച്ചറും പ്രദേശത്ത് ജനങ്ങളെ ഏറ്റെടുക്കുകയും ചെയ്തതോടെ നിരവധി ആളുകൾ രതീഷിനെ തേടിയെത്തി. സുഹൃത്തുക്കളുടെയും മറ്റു ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള മിനിയേച്ചറുകൾ നിർമ്മിച്ചു നൽകുന്നതും പതിവാണ്ലണ്ടനിലെ തൻറെ സുഹൃത്തിന്റെ ആവശ്യാനുസരണം സുഹൃത്തിൻറെ വീട് തന്നെ നിർമ്മിച്ചു നൽകിയിരുന്നു.കൂടാതെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് വ്യത്യസ്ത രീതിയിൽ ഉള്ള മിനിയേച്ചറുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു.പഴയ തനിമ നിലനിർത്തുന്നനാലുകെട്ടുകളുടെ മിനിയേച്ചറുകളും വളരെ മനോഹരമായ രീതിയിലാണ് രതീഷ് നിർമ്മിച്ചിരിക്കുന്നത്.ഫ്ലാറ്റുകളുടെ മാതൃകയും വ്യത്യസ്തമായ രീതിയിലാണ് രതീഷ് നിർമ്മിച്ചിട്ടുള്ളത് എൽഇഡി ബൾബുകളും ചലിക്കുന്ന ലിഫ്റ്റും എല്ലാം മിനിയേച്ചറിന്റെ ഭംഗി കൂട്ടുന്നു.കൂടാതെ ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ഇടിഞ്ഞു വീഴാറായ വീടുകളുടെ മാതൃക നിർമ്മിച്ചു നൽകേണ്ട തിരക്കിലാണ് രതീഷ് ഇപ്പോൾ. രതീഷിന്റെ മറ്റൊരു വലിയ ആഗ്രഹമാണ് ലുലു ഗ്രൂപ്പിൻറെ തൃശ്ശൂരിൽ ചെയ്യുന്ന ഹയാത്ത് റീജൻസിയുടെ മിനിയേച്ചർ നിർമ്മിച്ച നൽകുക എന്നുള്ളത്.