KERALA

പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുള്ള വ്യായാമം ശരിയാകില്ല ; മെക്ക് സെവനെതിരേ കാന്തപുരം വിഭാഗവും

കോഴിക്കോട്: വ്യായാമക്കൂട്ടായ്മ മെക് സെവനെതിരേ സിപിഎമ്മിനും സമസ്തയ്ക്കും പിന്നാലെ കാന്തപുരം വിഭാഗവും. പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് സുന്നി കാന്തപുരം വിഭാഗം മുശാവറ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും വിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്നും പറയുന്നു.

പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ല. സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നാണ് മുന്നറിയിപ്പ്. നേരത്തേ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടു പോകരുതെന്നും നേരത്തെ സമസ്ത എപി വിഭാഗം നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മും പരിപാടിയോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് മെക് സെവന്‍. ഗ്രൂപ്പിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് വ്യായാമ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണം. അതേസമയം സിപിഎം ജില്ലാ ഘടകത്തിന്റെ വിമര്‍ശനത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button