CHANGARAMKULAMLocal news

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍ താമസിക്കുന്ന ദേവസപറമ്പില്‍ സലീമിന്റെ വീട്ടില്‍ നിന്നാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ചെടി അടക്കം 3 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.സംഭവത്തില്‍ സലീമിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബ്,എസ്ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്.വീടിന് പുറക് വശത്തെ ചുമരിനോട് ചേര്‍ന്ന് പരിപാലിച്ച് വളര്‍ത്തിവന്ന 2 മീറ്ററോളം വലിപ്പമുള്ള ഒരു ചെടിയും സമീപത്ത് നിന്ന് തന്നെ മറ്റു 2 ചെറിയ ചെടികളും പോലീസ് പിടികൂടി.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുകയാണെന്നും പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.എസ്ഐ മാരായ നസിയ എം സാഹിബ്,ശ്രീലേഷ് എസ് സി പി ഒ മാരായ വിബീഷ് വിശ്വനാഥ്,അജിത്ത് ലാല്‍,വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button