Local newsMARANCHERY
ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക
മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി എംഎൽഎ, കെ പി നൗഷാദ് അലിക്ക്, പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നിവേദനം വാർഡ് മെമ്പർ എംടി നജീബിന്റെ നേതൃത്വത്തിൽ നൽകി.