EDAPPALLocal news
ഹരിതം; ഒരു എടപ്പാൾ മാതൃക
എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി സ്വീകരിച്ചു. എൻ.എസ്.എസിൻ്റെ ഹരിതം പദ്ധതിയിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ വീട്ടിലും ഒരു പച്ചക്കറിത്തോട്ടം, വിഷരഹിത പച്ചക്കറികൾ എന്ന സന്ദേശം ഉൾകൊണ്ടു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ കെ.എം അബ്ദുൾ ഗഫൂർ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ അധ്യക്ഷനായി. അധ്യാപകനായ വൈശാഖ് മാഷ് ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. വി പ്രിനേഷ് നന്ദി പറഞ്ഞു. MP3 EDPL GHSSEDPL എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകി സ്വീകരിക്കുന്നു.