EDAPPALLocal news
എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു
എടപ്പാൾ: എസ്.എസ്.എൽ.സി,പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു. നരിപ്പറമ്പ് താജ് പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. അഡ്വ വി.എസ് ജോയ് എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രെയിനർ പി.എം.എ ഗഫൂർ,അഡ്വ നജ്മ തബ്ഷീറ,എം.അബ്ദുള്ള കുട്ടി,സുരേഷ് പൊൽപാക്കാര,എ.എം.രോഹിത്,അഡ്വ നസ്രുള്ള,ടി.പി ഹൈദരലി,ടി.പി മുഹമ്മദ്,ഇ.പി രാജീവ്,പുരുഷോത്തമൻ മാസ്റ്റർ,സി.രവീന്ദ്രൻ,ആർ.കെ ഹമീദ്,ആരതി പ്രതീപ്,ഷബ്‌ന കുളങ്ങര,മുജീബ് പൂളക്കൽ,അബൂബക്കർ സിദ്ധീഖ് സി.വി,മുബ്സിറ,ഷാജി മോൾ,കെ.പി സിന്ധു,റംല ടീച്ചർ,ജസ്‌ന ബാനു തുടങ്ങിയവർ സംസാരിച്ചു.