‘ഇന്ദിരാഗാന്ധി പ്രിയദർശിനി’ (ഇന്ദിര ഗ്യാരണ്ടി) പദ്ധതിക്ക് താനൂരിൽ തുടക്കമായി
എടപ്പാൾ: കേരളത്തിലെ മുഴുവൻ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഇന്ദിരാഗാന്ധി പ്രിയദർശിനി’ (ഇന്ദിര ഗ്യാരണ്ടി) പദ്ധതിക്ക് തവനൂർ നിയോജക മണ്ഡലം തല സ്വീകരണം ഉദ്ഘാടനം അഡ്വ വി.എസ് ജോയ് എം.എൽ.എയുടെ നേതൃത്വത്തിൽ നരിപ്പറമ്പ് ജംഗ്ഷനിൽ വെച്ച് നടന്നു. യു.ഡി.എഫ് പ്രകടന പത്രികയിലെ മഷി ഉണങ്ങും മുൻപ് പ്രഖ്യാപനങ്ങൾ ഓരോന്നായി നടപ്പിലാക്കി തുടങ്ങിയെന്നും പലരും യു.ഡി.എഫിന്റേത് വാഗ്ദാനങ്ങൾ മാത്രമാകുമെന്ന് കരുതിരുന്നു എന്നും എന്നാൽ ഈ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് അഡ്വ വി.എസ് ജോയ് എംഎൽഎ പറഞ്ഞു. ചടങ്ങിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുബ്സിറക്ക് ആദ്യ ടിക്കെറ്റ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മഹിളാ പ്രവർത്തകർക്കൊപ്പമെത്തിയ എം.എൽ.എ ബസിലെ വനിതാ യാത്രക്കാർക്ക് മധുര വിതരണം നടത്തി. പൊന്നാനി തിരൂർ ബസിന് നരിപ്പറമ്പിൽ വെച്ച് കാലത്ത് 9 മണിയ്ക്കാണ് സ്വീകരണം നൽകിയത്.