EDAPPALkaladiLocal news

ലോക കപ്പിനെ വരവേറ്റും, ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായും കാലടി ഗ്രാമ പഞ്ചായത്ത്‌ ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.

എടപ്പാൾ: ലോകകപ്പ് ആവേശത്തിൽ പങ്ക് ചേർന്നും, ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിയും കാലടി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്തിൽ നിന്നുള്ള ക്ലബുകളും,വിവിധ ടീമുകളുടെ ഫാൻസുകാരും മത്സരത്തിന്റെ ഭാഗമായി. നാടിന്റെ സമാധാനം നശിപ്പിക്കുകയും, യുവ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരിക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ക്യാമ്പയിന് പരിപൂർണ്ണ പിന്തുണ നൽകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുബ്സിറ സിറാജ് അധ്യക്ഷത വഹിച്ചു, തവനൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ :വി.എസ് ജോയ് ഉദ്ഘാടനം നിർവഹിച്ചു.പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ മുഖ്യ അതിഥിയായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുഞ്ഞാപ്പ പോത്തനൂർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സലീം നരിപ്പറമ്പ്, നൂർജഹാൻ അസ്‌ലം, ശോഭന ബാബു, മെമ്പർമാരായ നൗഫൽ തണ്ടിലം, സലാം തണ്ടിലം, യൂനുസ് പാറപ്പുറം, ഷിംജ, നബീൽ കാലടി, ബഷീർ കണ്ടനകം, ദേവി പി.കെ, സന്ധ്യ ടീച്ചർ,സുലൈഖ ജലീൽ,സൂര്യ പനക്കൽ, ബ്ലോക്ക്‌ മെമ്പർ ടി.പി ശ്രീജിത്ത്‌, കുഞ്ഞിപ്പ ഹാജി ബെന്നി മാസ്റ്റർ, കെ ജി ബാബു, വി വി മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു.

ഫോട്ടോ :ലോകപ്പിനെ വരവേറ്റും, ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിയും കാലടി പഞ്ചായത്ത് സംഘടിപ്പിച്ച ഷൂട്ട് ഔട്ട്‌ മത്സരം അഡ്വ വി.എസ് ജോയ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button