CHANGARAMKULAM

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ്:ബെസ്റ്റ് പെർഫോമൻസ് സ്കൂൾ അവാർഡ് ഇർശാദ് സ്കൂളിന്

ചങ്ങരംകുളം:വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെ സംഘടിപ്പിച്ച നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 21 ഗോൾഡ് മെഡലും 11 സിൽവർ മെഡലും 3 ബ്രോൺസ് മെഡലും കരസ്ഥമാക്കി പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സെമി കോൺടാക്ട് ഫൈറ്റ്, കത്ത തുടങ്ങിയ ഇനങ്ങളിലായി 630 മത്സരാർത്ഥികൾ പങ്കെടുത്തു. ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക് ഉദ്ഘാടനം ചെയ്തു. ഡബ്ലിയു എഫ് എസ് കെ ഇന്ത്യൻ നാഷണൽ ചീഫ് ഇൻസ്ട്രക്ടർ അജയൻ ഇ കെ, ഷിഹാൻ: കുഞ്ഞിമുഹമ്മദ്, റെൻഷി അബു താഹിർ, ഖത്തർ നാഷണൽ ഇൻസ്ട്രക്ടർ റെൻഷി വിനൂപ്, റെൻഷി ലിയാഖത് അലി, ഷെബിൻ എന്നിവർ മത്സരം നിയന്ത്രിച്ചു. വിദ്യാർത്ഥികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ ഇത്തരം പരിശ്രമങ്ങൾ വിദ്യാർത്ഥികളെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് ഗുണകരമാവുമെന്ന് ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാൻ കേരള ഹസ്സൻ ഹാജി അഭിപ്രായപ്പെട്ടു. ഇർഷാദ് സ്കൂളിന് അഭിമാനകരമായ വിധം ചരിത്ര വിജയം സമ്മാനിച്ച കരാട്ടെ മത്സരാർത്ഥികളെ സ്ഥാപനത്തിന്റെ പ്രസിഡന്റ് കെ സിദ്ദീഖ് മൗലവി അയിലക്കാട്, ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശ്ശേരി, പി വിനൗഫൽ സഅദി, വി പി ഷംസുദ്ദീൻ ഹാജി ഒതളൂർ, കെ പി എം ബഷീർ സഖാഫി, പ്രിൻസിപ്പൽ കെ എം ഷരീഫ് ബുഖാരി എന്നിവർ അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button