EDAPPALPUBLIC INFORMATION
എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി (ഒരു വര്‍ഷം), സോളാര്‍ ടെക്‌നീഷ്യന്‍ -ഇലക്ട്രട്രിക്കല്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് വൈകുന്നേരം അഞ്ചിനകം https://det.kerala.gov.in https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍-7558852185.