KUTTIPPURAMLocal news
പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ ‘ഒരു ദിനം ഒരു അറിവ്’ പരിപാടിയുടെയും ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.പി. അജ്മൽ നിർവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിദ്യാർത്ഥിനി ഫാത്തിമ ജന്നയും ഷിനി ടീച്ചറും ചേർന്ന് പുസ്തക പരിചയം നടത്തി.
അറിവുത്സവം: വായനാവേളയുടെ ഉദ്ഘാടനം.
പുസ്തകപ്രദർശനം: വിദ്യാർത്ഥികൾക്കായി പുസ്തകങ്ങളുടെ വിപുലമായ ശേഖരം പ്രദർശിപ്പിച്ചു.
ക്ലാസ് തലത്തിൽ ക്വിസ്, വായനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.പരിസ്ഥിതി ദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള
സമ്മാനദാനവും നടന്നു.
ചടങ്ങിൽ മൊയ്തുട്ടി മാസ്റ്റർ, ജലാലുൽ ഹഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു